രാജ്യത്ത് ബിഎസ് 6 നടപ്പിലാക്കിയപ്പോൾ ഡീസൽ എൻജിൻ പൂർണമായി ഉപേക്ഷിച്ച കന്പനിയാണ് മാരുതി സുസുക്കി. എന്നാലിപ്പോൾ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കാർ പരിഷ്കരിക്കുകയാണെങ്കിൽ കാറിന്റെ വില കൂട്ടേണ്ടി വരും. അതേ വിലയിൽ തന്നെ വേറെയും നിരവധി കാറുകൾ വിപണിയിൽ ഉള്ളതിനാൽ വാഹനത്തിന്റെ വില്പയും കുറയും. ഇക്കാരണത്താലാണ് ഇവ പൂർണമായും നിർത്താൻ മാരുതി തീരുമാനിച്ചത്. നിലവിൽ 3.54 ലക്ഷം മുതൽ 5.13 ലക്ഷം വരെയാണ് ആൾട്ടോ 800 ഹാച്ച്ബാക്കിന്റെ വില. ആൾട്ടോ 800ൽ 796 സിസി പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.
ഇത് 48പിഎസ് പരമാവധി പവറും 69എൻഎം പീക്ക് ടോർക്കും ഡിസ്പ്ലേസ് ചെയ്യുന്നു. ഇതിന് സിഎൻജി ഓപ്ഷനുമുണ്ട്. സിഎൻജി മോഡിൽ പവർ, ടോർക്ക് കണക്കുകൾ യഥാക്രമം 41പിഎസും 60എൻഎമ്മുമാണ്. 5സ്പീഡ് മാനുവൽ മാത്രമാണ് ലഭ്യമായ ട്രാൻസ്മിഷൻ ഓപ്ഷൻ. 2010 വരെ 1,800,000 യൂണിറ്റുകൾ മാരുതി വിറ്റു. 2010ൽ ആൾട്ടോ കെ10 വിപണിയിൽ പ്രവേശിച്ചു. 2010 മുതൽ ഇന്നുവരെ, 1,700,000 യൂണിറ്റ് ആൾട്ടോയും 980 യൂണിറ്റ് ആൾട്ടോ കെടെന്നുമാണ്. മൊത്തത്തിൽ, ആൾട്ടോ ഏകദേശം 4,450,000 യൂണിറ്റുകളാണ് വിറ്റത്.
മാരുതി 800 നിർത്തലാക്കുന്നതോടെ മാരുതിയുടെ ’എൻട്രി ലെവൽ കാർ’ എന്ന പദവി 3.99 ലക്ഷം മുതൽ 5.94 ലക്ഷം രൂപ വരെ വിലയുള്ള ആൾട്ടോ കെ10ന് വന്നുചേരും. സാധാരണക്കാരനു സ്വന്തം കാർ എന്ന കുഞ്ഞ് സ്വപ്നം ലക്ഷ്യമിട്ടാണ് മാരുതി ആൾട്ടോ 800, 800, ആൾട്ടോ തുടങ്ങിയ വാഹനങ്ങൾ വിപണിയിലിറക്കിയത്. ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കുറഞ്ഞ ബജറ്റിൽ ഇറക്കിയ മോഡലുകൾ പിന്നീട് വൻ ഹിറ്റായി മാറുകയായിരുന്നു.
ആദ്യമായി കാർ വാങ്ങാൻ തയാറെടുക്കുന്നവരുടെ ആദ്യ ചോയ്സിൽ ആൾട്ടോ ഒന്നാമതെത്തുകയും ചെയ്തു. ഇന്നും സെക്കൻഡ് ഹാൻഡ് മാർക്കറ്റിലടക്കം വൻ ഡിമാൻഡാണ് ആൾട്ടോ 800നുള്ളത്.