അഞ്ചുവർഷത്തിനകം തിരുത്തണം
2007ൽ ​പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. എ​ന്‍റെ എ​സ്എ​സ്എ​ൽ​സി ബുക്കി ലെ ജ​ന​ന​ത്തീയ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്എ​ന്‍റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റിലെ യും എസ്എസ്എൽസി ബുക്കിലെയും ജനനത്തീയതി സം ബന്ധിച്ച് ഏഴുമാസം വ്യത്യാസമുണ്ട്. അ​ടു​ത്ത​കാ​ല​ത്താണ് ഈ ​വ്യ​ത്യാ​സം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ന്‍റെ സ​ർ​വീ​സ് രേ​ഖ​ക​ളി​ൽ ജ​ന​ന​ത്തീ​യ​തി ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​രം തി​രു​ത്തു​ന്ന​തി​ന് സാ​ധി​ക്കു​മോ? അ​തു​കൊ​ണ്ട് എ​നി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ക്കു​മോ?
ഷീ​ന, ഈ​രാ​റ്റു​പേ​ട്ട

സ​ർ​വീ​സ് രേ​ഖ​ക​ളി​ൽ ജനനത്തീയതി തി​രു​ത്തു​ന്ന​തി​ന് താങ്കൾക്ക് സാ​ധി​ക്കി​ല്ല. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം സ​ർ​വീ​സ് രേ​ഖ​ക​ളി​ലെ ജ​ന​ന​ത്തീ​യ​തിയി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​ന് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ അഞ്ചു വ​ർ​ഷ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കി​ല്ല. 31-12-1991ലെ 45/91-ാം ന​ന്പ​ർ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Loading...