രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ച്ച​തി​നു​ശേ​ഷം ഹ​യ​ർ ഗ്രേ​ഡി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ പോ​രേ. അ​തോ ഹ​യ​ർ​ഗ്രേ​ഡ് വാ​ങ്ങി​യ​ശേ​ഷം മാ​ത്ര​മേ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളോ?
ലീ​ന മാ​ത്യു, ച​ങ്ങ​നാ​ശേ​രി

01-07-2019 മു​ത​ലു​ള്ള ശ​ന്പ​ളം പു​തു​ക്കി​ നി​ശ്ച​യി​ച്ച​ശേ​ഷം ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ഏ​തു രീ​തി​യി​ലും ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കാം. ഹ​യ​ർഗ്രേ​ഡ് നി​ല​വി​ലു​ള്ള സ്കെ​യി​ലി​ൽ ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​ണ്. ഏ​തു രീ​തി​യും താ​ങ്ക​ൾ​ക്കു സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.