മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. അ​മ്മ​യ്ക്ക് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ​മാ​ർ​ക്ക് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് ല​ഭി​ക്കു​മോ? അ​തോ സ​ർ​ക്കാ​രി​ൽ നി​ന്ന് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ല​ഭി​ക്കേ​ണ്ട ആ​വ​ശ്യം ഉ​ണ്ടോ? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്?
ജയന്‍, കൊ​ല്ലം

താ​ങ്ക​ളു​ടെ അ​മ്മ​യ്ക്ക് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ ഇ​പ്പോ​ൾ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന മേ​ധാ​വി​ക്ക് ന​ൽ​കു​ക. ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ശാ​രീ​രി​ക പ്ര​ശ്നം ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​നി​ൽ കു​റ​യാ​തെ​യു​ള്ള ഡോ​ക്ട​റി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്.

അ​തി​നു ശേ​ഷം പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ നി​ന്ന് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​താ​ണ്.