പഞ്ചായത്ത് വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ശാരീരിക ന്യൂനത യുള്ള ജീവനക്കാരനാണ്. നാലു വർഷത്തെ സർവീസിനുശേഷം 15 വർഷം ശൂന്യവേതന അവധിയെടു ത്ത് വിദേശത്തായിരുന്നു. ഇപ്പോൾ ഞാൻ ജോലിയിൽ തിരികെ പ്രവേശിച്ചു. എനിക്ക് ഇനിയും രണ്ടുവർഷം കൂടി മാത്രമേ സർവീസ് ലഭിക്കുകയുള്ളൂ. ആകെ ആറു വർഷവും എട്ടു മാസവും സർവീസ് വരും. പത്തുവർഷം മിനിമം സർവീസില്ലാത്തതുകൊണ്ട് എനിക്ക് മിനിമം പെൻഷനുള്ള അർഹത നഷ്ടപ്പെടുമോ? ശാരീരിക ന്യൂനതയു ള്ളയാളെന്ന പരിഗണനയിൽ എനിക്ക് പെൻഷന് അർഹതയുണ്ടോ?
റഹിം, ആലുവ
മിനിമം പെൻഷൻ ലഭിക്കാൻ പത്തുവർഷത്തെ സർവീസാണ് വേണ്ടത്. അതായത് ഒന്പതു വർഷവും ഒരു ദിവസവും വന്നാൽ പത്തുവർഷമായി പരിഗണിക്കും. എന്നാൽ, നിലവിലുള്ള കെഎസ്ആർ റൂൾപ്രകാരം മൂന്നു വർഷം സർവീസുള്ള ശാരീരിക ന്യൂനതയുള്ള ജീവനക്കാർക്ക് മിനിമം പെൻഷനുള്ള അർഹതയുണ്ട്. താങ്കൾക്ക് മിനിമം പെൻഷൻ ലഭിക്കാനുള്ള അർഹതയുണ്ട്.