പെൻഷണറുടെ മരണശേഷം പെൻഷന് അർഹത
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​നി​ക്കി​പ്പോ​ൾ 66 വ​യ​സു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​നു​ള്ള നോ​മി​നി​യാ​യി ഭാ​ര്യ​യു​ടെ പേ​ര് പെ​ൻ​ഷ​ൻ ബു​ക്കി​ൽ ചേ​ർ​ത്തി​രുന്നു. എന്നാലി പ്പോൾ ഭാ​ര്യ ക​ഴി​ഞ്ഞ മാ​സം മ​ര​ണ​മ​ട​ഞ്ഞു. ഈ ​സാഹചര്യ ത്തിൽ ഫാ​മി​ലി പെ​ൻ​ഷ​ൻ നോ​മി​നി​യാ​യി അ​വി​വാ​ഹി​ത​യും 40 വ​യ​സ് ക​ഴി​ഞ്ഞ തും എ​ന്നോ​ടൊ​പ്പം ജീ​വി​ക്കു​ന്നതുമായ എ​ന്‍റെ മ​ക​ൾ​ക്ക് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ജോ​ണ്‍, ക​ട്ട​പ്പ​ന

സ​ർ​വീ​സ് പെ​ൻ​ഷ​ണ​റു​ടെ അ​വി​വാ​ഹി​ത​യാ​യ 25 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മ​ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. അ​ത് പെ​ൻ​ഷ​ണ​റു​ടെ മ​ര​ണ​ശേ​ഷം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. പെ​ൻ​ഷ​ണ​റു​ടെ മ​ര​ണ​ശേ​ഷം നി​ർ​ദി​ഷ്ട രേ​ഖ​ക​ൾ സ​ഹി​തം പെ​ൻ​ഷ​ണ​ർ അ​വ​സാ​നം ജോ​ലി​ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. മി​നി​മം ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും. സ്വ​ന്ത​മാ​യി വ​രു​മാ​നം ഇ​ല്ലാ​ത്ത​യാ​ളും പെ​ണ്‍​ഷ​ണ​റെ ആ​ശ്ര​യി​ച്ചു ജീ​വി​ച്ചിരു ന്ന ആ​ളു​മാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​തി​ന് ആ​വ​ശ്യ​മാ​ണ്.