പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ വൈകില്ല
14- 11- 2019ൽ ​ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 01-06-2020 മു​ത​ൽ 180 ദി​വ​സ​ത്തെ മെ​റ്റേ​ണി​റ്റി ലീ​വി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 2020 ന​വം​ബ​റി​നു ല​ഭി​ക്കു​മോ? അ​തു​പോ​ലെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​വാ​ൻ ആ​റു മാ​സം​കൂ​ടി മു​ന്നോ​ട്ടു പോ​കു​മോ? എം​ഒ​പി ടെ​സ്റ്റ് ആ​ദ്യ​അവസരത്തിൽ ത​ന്നെ ജ​യി​ച്ചി​ട്ടു​ണ്ട്. മെ​റ്റേ​ണി​റ്റി ലീ​വ് ഡ്യൂ​ട്ടി​യാ​യി​ട്ടാ​ണോ ക​ണ​ക്കാ​ക്കു​ന്ന​ത്?
ര​ജ​നി, ച​ങ്ങ​നാ​ശേ​രി

മെ​റ്റേ​ണി​റ്റി ലീ​വ് പ്രൊ​ബേ​ഷ​ന് ക​ണ​ക്കാ​ക്കു​ന്പോ​ൾ ഡ്യൂ​ട്ടി​യാ​യി​ട്ടാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 01- 11- 2020 വ​ച്ചു​ത​ന്നെ ല​ഭി ക്കും.​ താ​ങ്ക​ൾ എം​ഒ​പി പാ​സാ​യ​തു​കൊ​ണ്ട് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​ത് ഡ്യൂ ​ഡേ​റ്റി​ൽ ത​ന്നെ ആ​യി​രി​ക്കും. അ​താ​യ​ത് 14- 11 -2021ൽ ​ത​ന്നെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. അ​പ്പോ​ൾ ആ ​തീ​യ​തി​യി​ൽ ത​ന്നെ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ന്ന​താ​ണ്.