ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ? അ​ത് ഏ​തു റേ​റ്റി​ലാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തു​പോ​ലെ എ​നി​ക്ക് ഏ​ണ്‍​ഡ് ലീ​വ് ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ടോ?
സാം​സ​ണ്‍, തി​രു​വ​ല്ല

സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യാ​ത്ര ​ചെ​യ്യേ​ണ്ടി​വ​രു​ന്പോ​ൾ കെഎ​സ്ആ​ർ പാ​ർ​ട്ട് 2 പ്ര​കാ​ര​മു​ള്ള യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ശ​ന്പ​ള​സ്കെ​യി​ലു​ക​ളു​ടെ​യും ബേ​സി​ക് പേ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​തു ഗ്രേ​ഡി​ലു​ള്ള ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​ൻ​പ്ര​കാ​ര​മു​ള്ള യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. താ​ങ്ക​ൾ​ക്കു പ്രി​ൻ​സി​പ്പ​ൽ ആ​യി ചാ​ർ​ജെ​ടു​ത്ത തീ​യ​തി മു​ത​ൽ ഏ​ണ്‍​ഡ് ലീ​വി​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.