സർക്കാർ ജീവനക്കാരിയാണ്. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പ്രസീദമോൾ എന്നാണു പേര്. അതനുസരിച്ചാണ് സർവീസ് ബുക്കിലുമുള്ളത്. ആധാർ, റേഷൻ കാർഡ് എന്നിവയിൽ പ്രസീദ എസ് എന്നുമാണ്. സർവീസ് ബുക്കിലെ പേര് പ്രസീദ എസ് എന്നാക്കണമെന്നുണ്ട്. എന്താണു ചെയ്യേണ്ടത് ?
പ്രസീദ, ആലപ്പുഴ
താങ്കളുടെ വ്യത്യസ്ത പേരുകളുള്ള രേഖകളുടെ കോപ്പികൾ സഹിതം സ്വീകരിക്കാനുദ്ദേശിക്കുന്ന പേര് എന്താണെന്നു സൂചിപ്പിച്ചുകൊണ്ടുള്ള സ്റ്റേറ്റ്മെന്റ് സഹിതം കേരള ഗസറ്റിൽ നിശ്ചിത അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷ ഏറ്റവും സമീപത്തുള്ള ഗവ. പ്രസിൽ/ സ്റ്റേഷനറി ഓഫീസിൽ നൽകുക. ഗസറ്റിൽ പരസ്യം ചെയ്ത് ഗസറ്റിന്റെ കോപ്പി സഹിതം താങ്കൾക്കു ലഭിക്കുന്നതാണ്. ഗവ. പ്രസ് തിരുവനന്തപുരത്തുനിന്നാണ് ഈ തിരുത്തൽ വരുത്തുന്നത്. ഗസറ്റിന്റെ കോപ്പി കിട്ടിയാൽ പരസ്യത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് അറ്റസ്റ്റ് ചെയ്ത് സർവീസ് ബുക്കിൽ ഒട്ടിച്ചുവച്ചാൽ മതി. ഇതിന്റെ കോപ്പി ഓഫീസ് മേധാവി മുഖേന അപ്പോ യിന്റിംഗ് അതോറിറ്റിക്കു നൽകണം.