ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07 -2019 മുതലുള്ള പെൻഷൻ കുടിശികയും ട്രഷറിയിൽനിന്നുതന്നെ ലഭിക്കുമോ? ഇതിനുവേണ്ടി പ്രത്യേകമായി എന്തെങ്കിലും അപേക്ഷ കൊടുക്കേണ്ടതായിട്ടുണ്ടോ?
ടോം ആന്റണി, പെരുവ
30-06-2019ൽ വിരമിച്ച താങ്കളുടെ പെൻഷൻ പുതുക്കി കുടിശിക നൽകുന്നത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്നാണ്. എന്നാൽ ഡിഎ കുടിശിക സർവീസിലുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്നതാണ്. അതിനാൽ ആറു മാസത്തെ ഡിഎ കുടിശിക അവസാനം ജോലിചെയ്തിരുന്ന ഓഫീസിൽനിന്നുമാണു ലഭിക്കുന്നത്. ഇതു ലഭിക്കുന്നതിനുവേണ്ടി അവസാനം ജോലിചെയ്തിരിക്കുന്ന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.