മൃഗസംരക്ഷണ വകുപ്പിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നു. പത്തു വർഷം സർവീസുണ്ട്. എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. ഓഫീസിൽ അത്യാവശ്യ സമയത്ത് വാഹനം ഓടിക്കാറുണ്ട്. ഡ്രൈവർ തസ്തികയിലേക്ക് എനിക്ക് നിയമനം കിട്ടുമോ? ഡ്രൈവർ തസ്തികയിൽ നിയമനം ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ് ?
ജിതേഷ്. കെ. കറുകച്ചാൽ
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ ഡ്രൈവർ തസ്തികയ്ക്ക് യോഗ്യതയുളളവർക്ക് പിഎസ്സി ഡ്രൈവർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്പോൾ പ്രത്യേക അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഞ്ചു വർഷത്തിൽ കൂടുതൽ സർവീസുള്ള ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലിക്കും. ഇതു കൂടാതെ അതത് ഡിപ്പാർട്ട്മെന്റിൽ തസ്തിക മാറ്റത്തിന് പ്രത്യേകമായി അപേക്ഷ ക്ഷണിക്കാറുണ്ട്. അപ്പോൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.