ഫാമിലി പെൻഷൻ സഹോദരിക്കു കിട്ടാൻ അർഹതയുണ്ട്
എ​ന്‍റെ പി​താ​വ് വനംവകുപ്പി ൽ ഗാ​ർ​ഡ് ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം അ​മ്മ​യ്ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. എ​ന്‍റെ അ​മ്മ ക​ഴി​ഞ്ഞ​മാ​സം മ​രി​ച്ചു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന മാ​ന​സി​ക​പ്ര​ശ്ന​മു​ള്ള അ​വി​വാ​ഹി​ത​യാ​യ ഒ​രു സ​ഹോ​ദ​രി​യു​ണ്ട്. അ​വ​ൾ​ക്ക് 37 വ​യ​സു​ണ്ട്. അ​മ്മ​യ്ക്കു ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ൻ ​സ​ഹോ​ദ​രി​ക്കു കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ണ്ടോ ?
രാ​മ​ച​ന്ദ്ര​ൻ, ​റാ​ന്നി

സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യി​രു​ന്ന ആ​ളു​ടെ അ​വി​വാ​ഹി​ത​യും മാ​ന​സി​ക​ ന്യൂനതയു​ള്ള​യാ​ളു​മാ​യ 25 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മ​ക​ൾ​ക്ക് അ​വ​രു​ടെ അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. അ​തി​ന് അ​ച്ഛ​ന​മ്മ​മാ​രു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ന​സി​ക​ന്യൂനത ഉ​ണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യോ​ടൊ​പ്പം നി​ല​വി​ലു​ള്ള ഗാ​ർ​ഡി​യ​ൻ ആ​രാ​ണെ​ന്നു കാ​ണി​ക്കു​ന്ന റ​വ​ന്യു അ​ധി​കാ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പെ​ൻ​ഷ​ണ​ർ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.