സസ്പെൻഷനിലായ ജീവനക്കാർക്ക് താത്കാലിക ലോൺ അനുവദിക്കും
പൊതുമരാമത്ത് വകുപ്പിൽ ഓ​വ​ർ​സി​യ​റാ​​ണ്. 2020 ജ​നു​വ​രി മാ​സം മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. അ​തി​നാ​ൽ ഉ​പ​ജീ​വ​ന​പ്പ​ടി മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ. എ​നി​ക്ക് 18 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​നി ഒ​ൻ​പ​തു വ​ർ​ഷം കൂ​ടി സ​ർ​വീ​സ് ഉണ്ട്. എ​നി​ക്ക് ജി​പി​എ​ഫി​ൽ​നി​ന്ന് താത്കാലിക ലോ​ൺ എ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മോ‍? നി​ല​വി​ൽ ജി​പി​എ​ഫ് ലോ​ൺ ഒ​ന്നും​ത​ന്നെ​യി​ല്ല. ജി​പി​എ​ഫി​ൽ ഫ​ണ്ട്/​ക്രെ​ഡി​റ്റ് ഉ​ണ്ട്. എ​നി​ക്ക് 50,000രൂ​പ ഉ​ട​ൻ ആ​വ​ശ്യ​മു​ണ്ട്. സ​സ്പെ​ൻ​ഷ​നി​ൽ ആ​യ​തു​കൊ​ണ്ട് ജി​പി​എ​ഫ് ലോ​ൺ അ​നു​വ​ദി​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടോ‍‍?
ഗി​രീ​ഷ് കു​മാ​ർ, തി​രു​വ​ല്ല

സ​സ്പെ​ൻ​ഷ​നിൽ ആ​യ​തു​കൊ​ണ്ട് നി​ല​വി​ൽ റി​ക്ക​വ​റി​ക​ൾ കു​റ​വാ​യി​രി​ക്കു​മ​ല്ലോ. ജി​പി​ എ​ഫി​ന്‍റെ ക്രെ​ഡി​റ്റി​ൽ ആ​വ​ശ്യ​ത്തി​നു​ തു​ക ഉ​ണ്ടെ​ങ്കി​ൽ താ​ത് കാ​ലി​ക ലോ​ൺ അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. ലോ​ൺ അ​നു​വ​ദി​ക്കുന്ന ഓ​ഫീ​സ​ർ​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം ഇ​ത് അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്. ലോ​ണി​ന്‍റെ തി​രി​ച്ച​ട​വി​നു​ള്ള ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് സ​സ്പെ​ൻ​ഷ​ൻ കാ​ലം ക​ഴി​ഞ്ഞ് തി​രി​കെ പി​ടി​ച്ചാ​ൽ മ​തി. അ​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ റി​ക്ക​വ​റി ന​ട​ത്തു​ക​യു​ള്ളൂ.