2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്റെ ശന്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ആരാണ് ചെയ്യേണ്ടത്. അതുപോലെ 1 -1- 2019, 1- 7- 2019, 1 -1- 2020, 1- 7- 2020 എന്നീ നാലു തീയതികളിൽ അനുവദിക്കപ്പെട്ട നാലു ഗഡു ഡിഎയുടെ കുടിശിക സ്കൂളിൽനിന്ന് മാറിത്തരുന്നതിന് എന്തെങ്കിലും തടസമുണ്ടോ? ഇതിനുവേണ്ടി ഞാൻ ജോലി ചെയ്തിരുന്ന സ്കൂളിൽ പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ടോ ?
സൂസമ്മ, തിരുവല്ല
റിട്ടയർ ചെയ്ത ജീവനക്കാരുടെ ഡിഎ കുടിശിക അവർ അവസാനം ജോലി ചെയ്ത ഒാഫീസ് മുഖേനയാണ് ചെയ്യേണ്ടത്. സ്കൂൾ അധികൃതരെ ഇതുസംബന്ധിച്ച് ഒാർമപ്പെടുത്തുന്നത് പ്രശ്ന പരിഹാരത്തിന് സഹായകരമാകും. അതുപോലെ ശന്പള പരിഷ്കരണവും അവസാനം ജോലി ചെയ്ത സ്ഥാപനത്തിലാണ് നടത്തേണ്ടത്. ശന്പളം പരിഷ് കരിച്ചശേഷം പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങളും സ്കൂളിൽനിന്ന് തന്നെയാണ് ചെയ്യേണ്ടത്. അക്കൗണ്ടന്റ് ജനറൽ ഒാഫീസിൽ അപേക്ഷ ലഭിക്കുന്നതിൻ പ്രകാരം പുതുക്കിയ ഒാതറൈസേഷൻ ലഭിക്കുന്നതായിരിക്കും.