പഞ്ചായത്ത് വകുപ്പിൽ എൽഡി ക്ലർക്കിന്റെ ഹയർഗ്രേഡ് ലഭിച്ച ആളാണ്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ പാസാകാൻ താമസിച്ചതുകൊണ്ട് യുഡി ക്ലർക്കിനെക്കാൾ താഴ്ന്ന ശന്പളസ്കെയിലിലാണ് ശന്പളം നിജപ്പെടുത്തിയത്. ഇപ്പോൾ ടെസ്റ്റുകൾ എല്ലാം ജയിച്ചു. യുഡി ക്ലർക്കായി ഉടൻ പ്രമോട്ട് ചെയ്യും. അപ്പോൾ ശന്പളത്തിൽ ഫിക്സേഷൻ ആനുകൂല്യം ലഭിക്കുമോ? ഇൻക്രിമെന്റ് തീയതിക്ക് മാറ്റം വരുമോ?
വേണുഗോപാൽ, റാന്നി
താങ്കൾക്ക് യുഡി ക്ലർക്ക്/ സീനിയർ ക്ലർക്ക് തസ്തികയിലേക്കു പ്രമോഷൻ ലഭിച്ചാലും ഫിക്സേഷൻ ആനുകൂല്യത്തിന് അർഹതയില്ല. ഉദ്യോഗപ്പേരു മാത്രം മാറ്റി എഴുതാം. അതുപോലെ ശന്പളസ്കെയിലിൽ വ്യത്യാസം വരും. ശന്പളം സംബന്ധിച്ച് ഒരു മാറ്റത്തിനും അർഹതയില്ല. ഇൻക്രിമെന്റ് തീയതി ഹയർഗ്രേഡ് ലഭിച്ചപ്പോഴുള്ളത് തുടരുന്നതാണ്. ഭാവിയിൽ ശന്പളപരിഷ്കരണം നടപ്പാക്കുന്പോൾ മാത്രമേ മറ്റു വിധത്തിലുള്ള മെച്ചം ഉണ്ടാകൂ.