വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ എ​നി​ക്ക് അ​വ​ധി​യെ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ടോ?
ര​ജ​നി, ക​ട്ട​പ്പ​ന

20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും (പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർക്ക് ഉ​ൾ​പ്പെ​ടെ) വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ, വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തീയ​തി​ക്കു മൂ​ന്നു​മാ​സം മു​ന്പായി വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ നിയമന അധികാരിക്കു ന​ൽ​കേ​ണ്ട​താ​ണ്.