അന്തർവകുപ്പ് സ്ഥലംമാറ്റം ലഭിക്കും
വി​വി​ധ വ​കു​പ്പു​ക​ളി​ലേക്ക് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നിയ മന പ്രകാരം ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ല​ഭി​ച്ചു. എ​ന്നെ ജി​ല്ല​യി​ൽ നി​യ​മി​ക്കു​ന്ന​തി​നു പ​ക​രം ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് വേ​ക്ക​ൻ​സി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് നി​യ​മി​ച്ച​ത്. മ്യൂ​സി​യം വ​കു​പ്പി​ലാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ഒ​ന്ന​ര​വ​ർ​ഷം ആ​കു​ന്നു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. കോ​ട്ട​യം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലേ​ക്ക് വ​കു​പ്പു​മാ​റ്റം ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. പ്ര​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പ് അ​ന്തർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റം ലഭിക്കുമോ ?
ടോമി, ക​ടു​ത്തു​രു​ത്തി

ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സി​ൽ, ഒ​രേ ത​സ്തി​കകളിൽ വി​വി​ധ ജി​ല്ല​ക​ളി​ലോ വ​കു​പ്പു​ക​ളി​ലോ അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള സേ​വ​ന​കാ​ലം കൂ​ടി ക​ണ​ക്കാ​ക്കി പു​തി​യ വ​കു​പ്പി​ൽ/ഓ​ഫീ​സി​ൽ പ്രൊബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പ്രൊബേഷ​ൻ തൃ​പ്തി​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും അ​ന്ത​ർ​ ജി​ല്ല - അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റം ന​ൽ​കാ​ം. ഇ​തു​സം​ബ​ന്ധി​ച്ച് 30.01.2019ലെ ​സ.​ഉ.​പി ന​ന്പ​ർ 1/2019/ ഉ.​ഭ.​പ.​വ ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.