ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാൻ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
റ്റി​റ്റി ജോ​സ്, ചാ​ല​ക്കു​ടി

സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട വിവരം കാണിച്ച് പ്ര​ധാ​ന​പ്പെ​ട്ട പ​ത്ര​ത്തി​ൽ പ​ര​സ്യം ചെ​യ്യു​ക. അ​തി​നു​ശേ​ഷം 15 ദി​വ​സം ക​ഴി​ഞ്ഞ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്‌‌ടപ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​രം കാ​ണി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ംഗ്‌‌മൂലം മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​പ്പി​ട്ട​് മു​ദ്ര​പ​ത്ര​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള ഫീ​സ് ട്ര​ഷ​റി​യി​ൽ അ​ട​ച്ച​തി​ന്‍റെ ഒ​റി​ജി​ന​ൽ ചെ​ല്ലാ​ൻ സ​ഹിതം നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന് സ​ർ​പ്പി​ക്കു​ക. പ്രി​ൻ​സി​പ്പ​ൽ ഈ ​അ​പേ​ക്ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡയറ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ നി​ന്നും ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ലഭിക്കും.