എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ, കെ​ഇ​ആ​ർ എ​ന്നീ ടെ​സ്റ്റ് യോ​ഗ്യ​ത​ക​ളു​ണ്ട്. ടെ​സ്റ്റ് യോ​ഗ്യ​ത​യി​ൽ ഏ​റ്റ​വും സീ​നി​യ​റാ​യ ആ​ൾ ഞാ​നാ​ണ്. എ​നി​ക്ക് എ​ച്ച് എം പോ​സ്റ്റി​ലേ​ക്ക് നി​യ​മ​നം ല​ഭി​ച്ചാ​ൽ എ​ച്ച്എ​മ്മി​ന്‍റെ ശ​ന്പ​ള​സ്കെ​യി​ലി​ൽ നി​യ​മ​നം ല​ഭി​ക്കു​മോ? എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
ലി​സ​മ്മ, വയനാട്

ടെ​സ്റ്റ് യോ​ഗ്യ​ത​യു​ള്ള സീ​നി​യ​റാ​യ ആ​ളി​നാ​ണ് എ​ച്ച്എം പോ​സ്റ്റ് ല​ഭി​ക്കു​ക. 12 വ​ർ​ഷം സ​ർ​വീ​സു​ണ്ടെ​ങ്കി​ൽ എ​ച്ച്എം പോ​സ്റ്റി​നു​ള്ള അ​ർ​ഹ​ത​യു​ണ്ട​ല്ലോ. എ​ച്ച്എം പോ​സ്റ്റ് ല​ഭി​ക്കു​മെ​ങ്കി​ലും 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കേ എ​ച്ച്എ​മ്മി​ന്‍റെ ശ​ന്പ​ള​സ്കെ​യി​ൽ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​തു​വ​രെ ലോ​വ​ർ ഗ്രേ​ഡി​ലെ ശ​ന്പ​ളം മാ​ത്ര​മേ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ. മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്നം ഒ​ന്നും​ത​ന്നെ​യി​ല്ല.