ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ​ലെ എ​നി​ക്ക് 01- 09- 2020ൽ ​ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​മു​ണ്ട്. ഇ​തു ശന്പള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം അ​ല്ല​ല്ലോ. അ​പ്പോ​ൾ ഏ​തു രീ​തി​യാ​ണു സ്വീ​ക​രി​ക്കേ​ണ്ട​ത്?
ജ​യ​ലാ​ൽ ടി.​എം, ആ​ല​പ്പു​ഴ

01- 07- 2019നു​ശേ​ഷം സ​ർ​വീ​സി​ൽ വ​ന്ന​വ​രു​ടെ ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്. പു​തു​ക്കി​യ ശ​ന്പ​ള​സ്കെ​യി​ൽ ല​ഭി​ക്കാ​ൻ​വേ​ണ്ടി നി​ല​വി​ലു​ള്ള ശ​ന്പ​ള​സ്കെ​യി​ലി​ന്‍റെ ക​റ​സ്പോ​ണ്ട​ൻ​സ് സ്കെ​യി​ൽ സ്വീ​ക​രി​ച്ചാ​ൽ മ​തി​യ​ല്ലോ. അ​തു​പോ​ലെ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ​ഇ​ൻ​ക്രി​മെ​ന്‍റ് പു​തു​ക്കി​യാ​ൽ ശ​ന്പ​ള​സ്കെ​യി​ലി​ലെ നി​ര​ക്ക് സ്വീ​ക​രി​ച്ചാ​ൽ മ​തി.