കമ്യൂട്ടേഷനുള്ള അപേക്ഷ വൈകരുത്
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി ജോ​ലി​ചെ​യ്യു​ന്നു. 2021 ഫെ​ബ്രു​വ​രി മാ​സം റി​ട്ട​യ​ർ ചെ​യ്യും. 17 വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ള്ളൂ. പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ പാ​സാ​യി​ക്ക​ഴി​ഞ്ഞാ​ലും പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ?
ബി​ജു​മോ​ൻ, തൊ​ടു​പു​ഴ

സാ​ധാ​ര​ണ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം​ത​ന്നെ ക​മ്യൂ​ട്ട് ചെ​യ്യു​ന്ന വി​വ​രം അ​റി​യി​ക്കാ​റു​ണ്ട്. അ​ടി​സ്ഥാ​ന​ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ അ​തി​ൽ താ​ഴെ​യു​ള്ള ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. പെ​ൻ​ഷ​ൻ പാ​സാ​യി വ​രു​ന്ന​തി​നു​മു​ന്പാ​യി ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന ക​മ്യൂ​ട്ട് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന ഭാ​ഗം എ​ത്ര​യാ​ണെ​ന്നു കാ​ണി​ക്കു​ന്ന അ​പേ​ക്ഷ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​ർ​ക്ക് അ​യ​യ്ക്കേ​ണ്ട​താ​ണ്. പെ​ൻ​ഷ​ൻ പ​റ്റി ഒ​രു വ​ർ​ഷ​ത്തി​ന​കം ക​മ്യൂ​ട്ടേ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​രും.