ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്റെ മകൾ അമേരിക്കയിലായിരുന്നു. അതിനാൽ 2020 മാർച്ച് മാസത്തിൽ താത്കാലിക വീസയിൽ അമേരിക്കയ്ക്കുപോയി. പിന്നീടു കോവിഡ് പരന്നതോടെ തിരികെ വരാൻ സാധിച്ചില്ല. പെൻഷൻകാരുടെ മസ്റ്ററിംഗ് എല്ലാ വർഷവും ഡിസംബർ മാസത്തിലാണു നടത്തുക പതിവ്. എനിക്കു ഫെബ്രുവരി മാസമേ കേരളത്തിൽ എത്താൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ഞാൻ മകനോടൊപ്പം ഡൽഹിയിലുണ്ട്. മസ്റ്ററിംഗ് നടത്താത്തതുകൊണ്ട് എന്റെ പെൻഷൻ തടഞ്ഞുവയ്ക്കുമോ?
മൈക്കിൾ, ആലപ്പുഴ
കോവിഡിന്റെ പശ്ചാത്തലത്തിൽ പെൻഷൻകാരുടെ മസ്റ്ററിംഗിന്റെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. അതിനാൽ പെൻഷൻ തടഞ്ഞുവയ്ക്കില്ല. 2021 മാർച്ച് 31-നകം മസ്റ്ററിംഗ് നടത്തിയാൽ മതി. അതിനാൽ മസ്റ്ററിംഗിന് സാവകാശം ലഭിക്കും.