മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യും പാ​ർ​ട്ട് ടൈം ​ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 150 രൂ​പ​യി​ൽ നി​ന്ന് 300 രൂ​പ​യാ​യി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

പെ​ൻ​ഷ​ൻ കു​ടി​ശി​ക
01/04/2019 മു​ത​ൽ 31/03/2021 വ​രെ​യു​ള്ള പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള കു​ടി​ശി​ക നാ​ലു തു​ല്യ​ഗ​ഡു​ക്ക​ളാ​യി 2021 ഏ​പ്രി​ൽ, മേ​യ്, ഓ​ഗ​സ്റ്റ്, ന​വം​ബ​ർ എ​ന്നീ മാ​സ​ങ്ങ​ളി​ൽ (25 %) 2021 ഡി​സം​ബ​ർ മാ​സ​ത്തി​നു മു​ൻ​പാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സ്
01.04.2021ൽ 80 ​വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ പെ​ൻ​ഷ​ൻ​കാ​ർ​ക്കും (സ​ർ​വീ​സ് പെ​ൻ​ഷ​ൻ ഫാ​മി​ലി പെ​ൻ​ഷ​ൻ, പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ/ ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ/ ഫാ​മി​ലി പെ​ൻ​ഷ​ൻ) 1000 രൂ​പ വീ​തം സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി ന​ൽ​കു​വാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.