കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ​ല​മാ​യു​ള്ള ശ​ന്പ​ള കു​ടി​ശി​ക, പെ​ൻ​ഷ​ൻ കു​ടി​ശി​ക എ​ന്നി​വ എ​വി​ടെ​നി​ന്നാ​ണു ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു പ്ര​ത്യേ​ക കാ​ലാ​വ​ധി​യു​ണ്ടോ?
കുരുവിള, തൊ​ടു​പു​ഴ

ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച് അ​തി​ന്‍റെ കു​ടി​ശി​ക ന​ൽ​കേ​ണ്ട​ത് അ​വ​സാ​നം ജോ​ലി​ചെ​യ്ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ്. അ​തു​പോ​ലെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും മു​ൻ​പു പെ​ൻ​ഷ​നു വേണ്ടി ചെ​യ്ത​തു​പോ​ലെ​ത​ന്നെ​യാ​ണ്. പെ​ൻ​ഷ​ൻ കു​ടി​ശി​ക, ഡി​സി​ആ​ർ​ജി എ​ന്നി​വ​യു​ടെ കു​ടി​ശി​ക 2021 ഏ​പ്രി​ൽ, മേ​യ്, ഓ​ഗ​സ്റ്റ്, ന​വം​ബ​ർ എ​ന്നീ മാ​സ​ങ്ങ​ളി​ൽ ആ​കെ​യു​ള്ള കു​ടി​ശി​ക​യു​ടെ 25 ശ​ത​മാ​നം​വ​ച്ചു ല​ഭി​ക്കും.

എ​ന്നാ​ൽ, പെ​ൻ​ഷ​ൻ​ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ ക​മ്യൂ​ട്ടേ​ഷ​ന്‍റെ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി 2021 ഒ​ക്ടോ​ബ​ർ മാ​സ​മോ അ​തി​നു​ശേ​ഷ​മോ ല​ഭി​ക്കു​ന്ന​താ​ണ്. ഇ​തു പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ട്ര​ഷ​റി​യി​ൽ​നി​ന്നു ല​ഭി​ക്കും.