റീ ഫിക്സേഷനുള്ള ആനുകൂല്യം ലഭിക്കുമോ ‍?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 2013 ഡിസംബറിൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ഴ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 22,200 രൂ​പ​യാ​ണ്. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ഡിസംബർ മാ​സ​ത്തി​ലാ​ണ്. എ​നി​ക്ക് സീ​നി​യ​ർ ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​നാ​യി​ട്ടു​ണ്ട്. പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ 28എ ​പ്ര​കാ​രം ഫി​ക്സേ​ഷ​ൻ ല​ഭി​ക്കു​മ​ല്ലോ. ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റും ഉ​റ​പ്പാ​ണ​ല്ലോ. എ​നി​ക്ക് ഡിസംബ ർ മാ​സ​ത്തി​ൽ റീ ​ഫി​ക്സേ​ഷ​ൻ ല​ഭി​ക്കു​മോ? റീ ​ഫി​ക്സേ​ഷ​നി​ൽ ബെ​നി​ഫി​റ്റ് ല​ഭി​ക്കു​മോ?

ജെ​സി, നെ​ടു​ങ്ക​ണ്ടം

സാ​ധാ​ര​ണ രീ​തി​യി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ പ്ര​മോ​ഷ​ൻ തീ​യ​തി​യിൽ കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ന​ല്കി ശ​ന്പ​ളം ഫി​ക്സ് ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നു​ശേ​ഷം പ്ര​മോ​ഷ​ൻ ല​ഭി​ച്ച ശ​ന്പ​ള സ്കെ​യി​ലി​ന്‍റെ മി​നി​മ​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ ആ ​മി​നി​മ​ത്തി​ൽ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യു​ക. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ത്തി​ൽ റീ ​ഫി​ക്സേ​ഷ​നു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. പു​തി​യ​താ​യി ശ​ന്പ​ളം ഫി​ക്സ് ചെ​യ്ത​തി​നു​ശേ​ഷം ഒ​രു വ​ർ​ഷം ക​ഴി​യു​ന്പോ​ൾ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും.