ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ടി​ല്ല. ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ സാ​ധി​ക്കുമെന്ന് അ​റി​യു​ന്നു. ഇ​തു ശ​രി​യാ​ണോ?
രാ​ജീവ്, ​തൊ​ടു​പു​ഴ

സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യേ​ണ്ട​താ​ണ്. സാ​ധാ​ര​ണ പ്രൊ​ബേ​ഷ​ൻ കാ​ലം ര​ണ്ടു വ​ർ​ഷ​മാ​ണ്. അ​താ​യ​ത് മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ, സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വു​പ്ര​കാ​രം പ്രൊ​ബേ​ഷ​ൻ കാലാവധി നീ​ട്ടി​ക്കി​ട്ടു​ന്ന​താ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത ജീവ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള വ​കു​പ്പുണ്ട്. എ​ന്നാ​ൽ സാ​ധാ​ര​ണ രീ​തി​യി​ൽ പി​രി​ച്ചു​വി​ടാ​റി​ല്ല. അ​തു​പോ​ലെ 50 വ​യ​സ് പൂർത്തിയാ​യാ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വ് ന​ൽ​കി​യി​ട്ടു​ണ്ട്.