കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
2016 ഫെബ്രുവരിയിൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ചേ​ർ​ന്നു. 2018 ജൂ​ണി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സു​ക​ളും കൂ​ടി ചേ​ർ​ത്താ​ൽ ഇ​പ്പോ​ൾ മൂന്നു വ​ർ​ഷ​വും പത്തു മാ​സ​വും സ​ർ​വീ​സു​ണ്ട്. പത്തു ദി​വ​സ​ത്തെ ക​മ്യൂ​ട്ട​ഡ് ലീ​വി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ ഓ​ഫീ​സ​ർ എ​ന്‍റെ അ​പേ​ക്ഷ നി​ര​സി​ച്ചി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് ക​മ്യൂ​ട്ട​ഡ് ലീ​വി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും ഹാ​ഫ് പേ ​ലീ​വി​നു മാത്രമേ അ​ർ​ഹ​ത​യു​ള്ളൂ​വെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ഇ​തു ശ​രി​യാ​ണോ?
റെ​ജി , തി​രു​വ​ല്ല

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് മൂന്നു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചാൽ ​ക​മ്യൂ​ട്ട​ഡ് ലീ​വി​ന് അ​ർ​ഹ​ത​ ലഭിക്കും. മൂ​ന്നു വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സ് എ​ന്നു മാ​ത്ര​മാണ് ഉ​ദ്ദേ​ശി​ക്കു​ന്നത്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പി​ൽ മൂന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന നി​ബ​ന്ധ​നയില്ല. അ​തു​പോ​ലെ ​ത​ന്നെ പ്ര​ത്യേ​ക കേ​ഡ​റി​ൽ മൂന്നു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്ക​ണമെ​ന്ന നി​ബ​ന്ധ​ന​യും ഇ​ല്ല. ഓ​ഫീ​സ​ർ അ​വ​ധി നി​ര​സി​ച്ചാ​ൽ ഉ​യ​ർ​ന്ന മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.