ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
ഞാ​ൻ റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കും. ആ​ർ​ജി​താ​വ​ധി ക​ണ​ക്കി​ൽ പ​ര​മാ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടോ? ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ത്ര വ​രെ​യാ​കാം.
ജോ​സ് കെ. ​ജോ​സ​ഫ് ‌
എ​റ​ണാ​കു​ളം

ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ർ​ജി​താ​വ​ധി ക​ണ​ക്കി​ൽ (Earn ed Leave) പ​ര​മാ​വ​ധി 300 ആ​യി പ​രി​മി​തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ർ​ജി​താ​വ​ധി 300ൽ ​കൂ​ടി​യാ​ലും 300ൽ ​നി​ജ​പ്പെ​ടു​ത്തും. അ​തു​കൊ​ണ്ട് ടെ​ർ​മി​ന​ൽ സ​റ​ണ്ട​റും 300വ​രെ ചെ​യ്യാം.