പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
30- 9- 2019ൽ ​സ​പ്ലൈ ഓ​ഫീ​സ​റാ​യി വിരമിച്ചു. എ​നി​ക്ക് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് / അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പെ്ലെ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് 6/15 വ​ച്ച് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. എ​നി​ക്ക് ഇ​തി​ൻ പ്ര​കാ​രം ശ​ന്പ​ള​ത്തി​ൽ വ്യ​ത്യാ​സം വ​രു​ന്നു​ണ്ട്. എ​നി​ക്ക് പെ​ൻ​ഷ​ന്‍റെ ഗ്രാ​റ്റി​വി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ​യി​ൽ മാ​റ്റം ല​ഭി​ക്കേ​ണ്ട​ത​ല്ലേ? ഞാ​ൻ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​യി പെ​ൻ​ഷ​ൻ പ​റ്റി​യ​തു​കൊ​ണ്ട് ഫി​ക്സേ​ഷ​ൻ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ നേ​രി​ട്ടാ​ണോ ചെ​യ്യേ​ണ്ട​ത്? അ​തോ ഞാ​ൻ ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ലാ​ണോ ചെ​യ്യേ​ണ്ട​ത്?
ഗോ​പ​കു​മാ​ർ, തൊ​ടു​പു​ഴ

ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലെ​ത്തു​ന്ന​തി​നു മു​ന്പാ​ണ് റേ​ഷ്യോ പ്ര​മോ​ഷ​ൻ വ​ന്നി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ താ​ങ്ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ലാ​ണ് ഇ​തി​ന്‍റെ പ്രാ​ഥ​മി​ക ഫി​ക്സേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. അ​തി​നു​ശേ​ഷ​മാ​ണ് ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലേ​ക്കു​ള്ള ഫി​ക്സേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. റേ​ഷ്യോ പ്ര​മോ​ഷ​ൻ പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ൻ ന​ട​ത്തി​യ​ശേ​ഷം സ​ർ​വീ​സ് ബു​ക്കു സ​ഹി​തം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ക്കുക. അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ പേ ​ഫി​ക്സ് ചെ​യ്ത​ശേ​ഷം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കി​ ത​രു​ന്ന​താ​ണ്.