ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പെ ടുത്തിയ ആ​ളാ​ണ്. മ​ര​ണ​പ്പെ​ട്ട ആ​ളി​ന്‍റെ ആ​ശ്രി​ത​ൻ എ​ന്ന നി​ല​യി​ൽ സ​ഹോ​ദ​രി​യാ​യ എ​നി​ക്ക് ജോ​ലി ല​ഭി​ക്കു​മോ? ഞ​ങ്ങ​ളു​ടെ കൂ​ടെ ഞ​ങ്ങ​ളു​ടെ അ​മ്മ മാ​ത്ര​മേ ഉ​ള്ളൂ.
ജ​യ​, കൊ​ല്ലം

വി​വാ​ഹ​മോ​ചി​ത​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് മ​ക്ക​ളി​ല്ലെ​ങ്കി​ൽ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന അ​ച്ഛ​ൻ/ അ​മ്മ/ സ​ഹോ​ദ​ര​ൻ/​സ​ഹോ​ദ​രി എ​ന്നി​വ​ർ​ക്ക് ആ​ശ്രി​ത നി​യ​മ​നം പ്ര​കാ​രം ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. കു​ടും​ബ​ത്തി​ന്‍റെ മൊ​ത്ത​വ​രു​മാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ജോ​ലി ന​ൽ​കു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ശ്രി​ത​ർ ഉ​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ രേ​ഖാ​മൂ​ല​മാ​യ സ​മ്മ​തം ആ​വ​ശ്യ​മു​ണ്ട്. അ​തി​നാ​ൽ സ​ഹോ​ദ​രി​ക്ക് ആ​ശ്രി​ത​നി​യ​മ​ന പ്ര​കാ​രം ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞ​ിരു ന്നതാണെന്ന് വ്യ​ക്ത​മാ​ക്കു​ന്ന റ​വ​ന്യു അ​ധി​കാ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.