മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സ്കൂ​ൾ നി​യ​മ​ന​ത്തി​നാ​യി ഇ​പ്പോ​ഴ​ത്തെ എ​യ്ഡ​ഡ് സ്കൂ​ളി​ലെ ജോ​ലി രാ​ജി​വ​ച്ചാ​ൽ എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ക​ണ​ക്കാ​ക്കു​മോ?
വീണ, കയ്പമംഗലം

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ജോ​ലി രാ​ജി വ​യ്ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​ത് സ​ർ​വീ​സ് ബ്രേ​ക്ക് ആ​യി ക​ണ​ക്കാ​ക്കു​ക​യി​ല്ല. അ​തി​നാ​ൽ മുൻ സ​ർ​വീ​സ് ഗ്രേ​ഡി​നും മ​റ്റും ക​ണ​ക്കാ​ക്കു​ന്ന​താ​ണ്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ജോ​ലി രാ​ജി​വ​യ്ക്കു​ന്ന​ത് എ​ന്ന വി​വ​രം സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. രാ​ജി​വ​ച്ച​ശേ​ഷം പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജോ​യി​നിം​ഗ് ടൈം ​മാ​ത്ര​മേ എ​ടു​ക്കാ​ൻ പാ​ടുള്ളൂവെന്ന് കെഎസ് ആർ പാർട്ട് ഒന്ന് റൂൾ 63ൽ ​സൂ​ചി​പ്പി​ക്കു​ന്നു.