സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​തെ​യാ​ണ് അ​വി​ടെ​നി​ന്ന് റി​ലീ​വ് ചെ​യ്ത​ത്. ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ഏഴു മാ​സം ജോ​ലി ചെ​യ്ത​ശേ​ഷം മാതൃ വകുപ്പായ പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ലേ​ക്ക് തി​രി​കെ വ​ന്നു. പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ഒ​ന്ന​ര​വ​ർ​ഷം ജോ​ലി ചെ​യ്തി​രു​ന്ന സ​ർ​വീ​സ് കൂടി ക​ണ​ക്കാ​ക്കി​യാ​ണോ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​ത്. അ​തോ ആ​ദ്യം മു​ത​ൽ വീ​ണ്ടും സ​ർ​വീ​സ് ക​ണ​ക്കാ​ക്ക​ണ​മോ?
അനുപമ, പ​ത്ത​നം​തി​ട്ട

ജ​ന​റ​ൽ റൂ​ൾ എട്ട് പ്ര​കാ​രം മാതൃവ​കു​പ്പി​ലേ​ക്ക് തി​രി​കെ വ​ന്ന താ​ങ്ക​ളു​ടെ സീ​നി​യോ​റിറ്റി​യും പ്ര​ബേ​ഷ​നും ഉ​ൾ​പ്പെ​ടെ എ​ല്ലാം സം​ര​ക്ഷി​ച്ചു കി​ട്ടും. പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ താ​ങ്ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന 18 മാ​സ​ത്തെ സേ​വ​നം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് താ​ങ്ക​ൾ​ക്ക് പ്ര​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ജോ​ലി ചെ​യ്ത ഏഴു മാ​സം കൂ​ടി താ​ങ്ക​ളു​ടെ സ​ർ​വീ​സാ​യി പ​രി​ഗ​ണി​ച്ച് ഗ്രേ​ഡ് ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യും ഉ​ണ്ട്.