1988ൽ ക്ലറിക്കൽ തസ്തികയിൽ ജോലി പ്രവേശിച്ച ആളാണ്. എന്നാൽ 1993ൽ അധ്യാപക ജോലി കിട്ടിയപ്പോൾ ആ ജോലി സ്വീകരിച്ചു. 2020 മാർച്ചിൽ വിരമിക്കും. ഇപ്പോൾ ഗസറ്റഡ് തസ്തികയിലാണ് ജോലി ചെയ്യുന്നത്. ഞാൻ അധ്യാപക ജോലിയിൽ പ്രവേശിക്കുന്നതിനുമുന്പ് എന്റെ അക്കൗണ്ടിൽ 112 ദിവസത്തെ ഏണ്‍ഡ് ലീവ് ഉണ്ടായിരുന്നു. അത് സറണ്ടർ ചെയ്തിട്ടില്ല. എനിക്ക് അത് സറണ്ടർ ചെയ്യുവാൻ സാധിക്കുമോ?
ടോം, പിറവം
താങ്കൾ ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്തിരുന്ന കാലത്ത് അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്ന ഏണ്‍ഡ് ലീവ് റിട്ടയർമെന്റിനുശേഷം ടെർമിനൽ സറണ്ടറായി മാറ്റി എടുക്കാം. നിലവിൽ ഗസറ്റഡ് തസ്തികയിലായതുകൊണ്ട് അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവോടുകൂടി മാത്രമേ സറണ്ടർ ചെയ്യാൻ സാധിക്കുകയുള്ളൂ. ടെർമിനൽ സറണ്ടർ ലഭിക്കുന്നതിനുവേണ്ടി അക്കൗണ്ടന്റ് ജനറലിനു അപേക്ഷ സമർപ്പിക്കുകയാണു ചെയ്യേണ്ടത്.