ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്ട്ടൈം ആ​യി​ ജോ​ലി ചെയ്തിട്ടുണ്ട്. 2004 ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ആ​ദ്യം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തി​നി​ട​യ്ക്കു​ണ്ടാ​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​മോ, അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ല​ഭിക്കേ​ണ്ട ഫു​ൾടൈം ​ബെ​നി ഫി​റ്റോ ഒ​ന്നും​ത​ന്നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ല​ഭി​ച്ചി​ല്ല. സ​ർ​ക്കാ​രി​ലേ​ക്ക് ഈ ​കാ​ര​ണ​ങ്ങ​ളെ​ല്ലാം കാ​ണി​ച്ച് പ​രാ​തി സ​മ​ർ​പ്പി​ച്ച​തി​ന്‍റെ ഫ​ല​മാ​യി 2009 ജൂ​ണ്‍ രണ്ടാം തീയതി വ​ച്ച് ഫു​ൾ​ടൈം ബെ​നി​ഫി​റ്റ് ന​ൽ​കു​വാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌‌ടർ ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം എ​ന്‍റെ ശ​ന്പ​ളം 2009 മു​ത​ൽ പ​രി​ഷ്ക​രി​ച്ചു ല​ഭി​ക്കു​മോ? ഞാ​ൻ ഇ​പ്പോ​ഴും ഒ​രു യു​പി സ്കൂ​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു.
വർഷ, പാലക്കാട്

താ​ങ്ക​ളു​ടെ നി​യ​മ​നം അം​ഗീ​ക​രി​ച്ച് ഫു​ൾ​ടൈം ബെ​നി​ഫി​റ്റ് 2009 ജൂ​ണ്‍ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​തു​കൊ​ണ്ട് 2009, 2014 വ​ർ​ഷ​ങ്ങ​ളി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​ത്തി ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കാ​മ​ല്ലോ? അ​തോ​ടൊ​പ്പം കു​ടി​ശി​ക ല​ഭി​ക്കാ​നും അ​ർ​ഹ​ത​യു​ണ്ട്. ഉ​ത്ത​ര​വി​ൽ മ​റ്റു യാ​തൊ​രു​വി​ധ പ​രാ​മ​ർ​ശ​വു​മി​ല്ലെ​ങ്കി​ൽ മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നും​ത​ന്നെ ഇ​ല്ല. താ​ങ്ക​ൾ​ക്ക് പി​എ​ഫ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​ത് ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കേ​ണ്ട​താ​യി വ​രും.