സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം
ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സംസ്ഥാ ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സ്കൂളു കളിലെ ത​സ്തി​ക നി​ർ​ണ​യം സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ. സ​ർ​ക്കാ​ർ ഇ​ത് പ​രി​ഗ​ണി​ച്ച് ഉത്തരവിറക്കി കെ​ഇ​ആ​റി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തോ​ടെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഒ​ട്ടേ​റെ ത​സ്തി​ക​ക​ൾ ന​ഷ്‌‌​ട​പ്പെ​ടും.

നി​ല​വി​ൽ സ​ർ​ക്കാ​ർ, എ​യ് ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തു​ന്ന​ത് അ​ത​ത് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഒാ​ഫീ​സ​ർ​മാ​രും (പ്രൈ​മ​റി സ്കൂ​ളു​ക​ൾ) ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഒാ​ഫീ​സ​ർ​മാ​രു​മാ​ണ് (​ഹൈ​സ്കൂ​ളു​ക​ൾ).

അടുത്ത വർഷം മുതൽ ആ​റാം സാ​ധ്യാ​യ ദി​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​ക ഡി​വി​ഷ​നോ അ​ധി​ക ത​സ്തി​ക​യ് ക്കോ അ​ർ​ഹ​ത​യു​ണ്ടെ​ന്നു കാ​ണു​ന്ന സ്കൂ​ളു​ക​ളു​ടെ ത​സ്തി​ക നി​ർ​ണ​യം ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ/​ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ 10 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ഡ​യ​റ​ക്‌​ട​ർ വ​ഴി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്ക​ണം. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി അ​ർ​ഹ​ത​യു​ണ്ടെ​ന്നു ക​ണ്ടാ​ൽ അ​ധി​ക ത​സ്തി​ക​ക​ൾ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പുതിയ നിർദേശം.

അ​ധി​ക ത​സ്തി​ക​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന എ​യ്ഡ​ഡ് സ്കൂ​ളു​ക​ളിൽ ജൂ​ലൈ 15 മു​ത​ൽ ത​സ് തി​ക അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ വി​ദ്യാ​ഭ്യാ​സ ഉ​പഡ​യ​റ​ക്‌​ട​ർ​മാ​ർ പ്ര​സ്തു​ത ഒ​ഴി​വി​ലേ​ക്ക് സം​ര​ക്ഷി​താ​ധ്യാ​പ​ക​രെ പു​ന​ർ​വി​ന്യ​സി​ക്കേ​ണ്ട​താ​ണ്. സം​ര​ക്ഷി​താ​ധ്യാ​പ​ക​ർ ല​ഭ്യ​മ​ല്ലാ​ത്ത ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​റു​ടെ അ​നു​മ​തി​യോ​ടെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്താ​വു​ന്ന​താ​ണ്. സ​ർ​ക്കാ​ർ സ് കൂ​ളു​ക​ളി​ൽ ഇ​ത്ത​രം ഒ​ഴി​വു​ക​ളി​ൽ ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ ദി​വസ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ നി​യ​മ​നം ന​ട​ത്താ​വൂ.

150 ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള എ​ൽ​പി സ്കൂ​ളു​ക​ളി​ലും 100ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള യു​പി സ്കൂ​ളു​ക​ളി​ലും പ്ര​ഥ​മാ​ധ്യാ​പ​ക​രെ ക്ലാ​സ് ചാ​ർ​ജി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി, എ​ൽ​പി​എ​സ്‌​റ്റി/​യു​പി​എ​സ്‌​റ്റി അ​ധി​ക ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നില വിലുള്ള സ്ഥിതി തുടര



എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം ഇ​പ്പോ​ൾ സ​മ​ന്വ​യ സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ/​ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് താ​ഴെ​പ്പ​റ​യു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കുന്ന​താ​ണ്.

i) നി​യ​മ​നം ന​ട​ത്തി​യാ​ൽ അ​ധ്യാ​പ​ക​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​നേ​ജ​ർ​മാ​ർ പ്രൊ​പ്പോ​സ​ൽ ബ​ന്ധ​പ്പെ​ട്ട എ​ഇ​ഒ/​ഡി​ഇ​ഒ മാ​ർ​ക്ക് അ​ത് സ​മ​ർ​പ്പി​ക്ക​ണം.
ii) പ്ര​സ്തു​ത പ്രൊ​പ്പോ​സ​ൽ പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ഹി​തം എ​ഇ​ഒ/​ഡി​ഇ​ഒ​മാ​ർ ഇ​ത് സ​ർ​ക്കാ​രി​ലേ​ക്ക​യ​ക്ക​ണം.
iii) സ​ർ​ക്കാ​ർ തു​ട​ർ​ന്നു​ള്ള 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​സ് തു​ത പ്രൊ​പ്പോ​സ​ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം.
iv) നി​യ​മ​നാം​ഗീ​കാ​രം സം​ബ​ന്ധി​ച്ച അ​പ്പീ​ൽ ന​ട​പ​ടി​ക​ൾ മേ​ലി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ റി​വ്യൂ ന​ൽ​കാ​വു​ന്ന​താ​ണ്.
വ്യാ​ജ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​ഷ​നു കാ​ര​ണ​ക്കാ​രാ​യ പ്ര​ഥ​മാ​ധ്യാ​പ​നെ​യും ക്ലാ​സ് ടീ​ച്ച​റെ​യും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് സ​ർ​വീ​സി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച നി​യ​മ, ച​ട്ട ഭേ​ദ​ഗ​തി​യും വ​രു​ത്തു​ന്ന​താ​ണ്.

ത​സ്തി​ക നി​ർ​ണ​യം, നി​യ​മ​നാം​ഗീ​കാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വ​രു​ത്തു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ 2020-21 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്.