വിദേശത്തു പോകാൻ തടസമില്ല
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ എ​നി​ക്ക് വി​ദേ​ശ​ത്തു​ള്ള മ​ക​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ഏ​തു​ത​രം അ​വ​ധി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് നാലു മാ​സ​ത്തെ അ​വ​ധി​യാ​ണ് വേ​ണ്ട​ത്. ഏ​തു​ത​രം അ​വ​ധി​ക​ളൊ​ക്കെ ഇ​തി​നു പ​രി​ഗ​ണി​ക്കാം. അ​വ​ധി ആ​രാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്‍്? അ​വ​ധി എ​ന്‍റെ സ​ർ​വീ​സി​നെ ബാ​ധി​ക്കു​മോ ?
മാ​ത്യു, കവടിയാർ

വി​ദേ​ശ​ത്തു​ള്ള മ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആറു മാ​സം വ​രെ അ​വ​ധി എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​ർ​ജി​താ​വ​ധി, അ​ർ​ധ​വേ​ത​നാ​വ​ധി, പ​രി​വ​ർ​ത്ത​നാ​വ​ധി, ശൂ​ന്യ​വേ​ത​നാ​വ​ധി എ​ന്നീ അ​വ​ധി​ക​ൾ ഇ​തി​നു​വേ​ണ്ടി വി​നി​യോ​ഗി​ക്കാം. ഇ​തി​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി നാലു മാ​സം വ​രെ ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്. നാലു മാ​സം ക​ഴി​ഞ്ഞു​ള്ള ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. അ​തി​നാ​ൽ നാലു മാ​സ​ത്തെ ഏ​തു​ത​രം അ​വ​ധി​യുമെ​ടു​ത്ത് വി​ദേ​ശ​ത്ത് പോ​കാ​വു​ന്ന​താ​ണ്.

Loading...