മസ്റ്ററിംഗ് കാലാവധി ഒരു വർഷം
സ​ർ​വീ​സിൽനിന്നു വിരമി ച്ചു. ട്ര​ഷ​റി മു​ഖേ​നെ​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. അടു ത്തിടെ സർജറിക്കു വി​ധേ​യ​നാ​യ​തു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ഭാ​ര്യ ആ​ണ് ട്ര​ഷ​റി​യി​ൽ​നി​ന്ന് വ​ാങ്ങു​ന്ന​ത്. ഞാ​ൻ 2019 മേ​യ് മാ​സ​ത്തി​ലാ​ണ് ഏ​റ്റ​വും അ​വ​സാ​ന​മാ​യി മ​സ്റ്റ​ർ ചെ​യ്ത​ത്. സാ​ധാ​ര​ണ ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​ർ ചെ​യ്യാ​റു​ള്ള​ത്. 2019 മേ​യി​ൽ മ​സ്റ്റ​ർ ചെ​യ്ത​തു​കൊ​ണ്ട് ഇ​നി 2020 മേ​യി​ൽ മ​സ്റ്റ​ർ ചെ​യ്താ​ൽ മ​തി​യാ​കു​മോ?
ജീ​വ​ൻ​രാ​ജ്, ആ​ല​പ്പു​ഴ

സാ​ധാ​ര​ണ സ​ർ​വീ​സ്/​എ​യ്ഡ​ഡ് സ്കൂ​ൾ പെ​ൻ​ഷ​ൻ​കാ​ർ എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് മ​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​ത് സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്ത​ത് സ​മ​ർ​പ്പി​ച്ചാ​ലും മ​തി. എ​ങ്കി​ൽ​ത​ന്നെ​യും മ​സ്റ്റ​റി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ണ്. താ​ങ്ക​ൾ മേ​യ് മാ​സ​ത്തി​ൽ മ​സ്റ്റ​ർ ചെ​യ്ത​താ​ണെ​ങ്കി​ൽ പി​റ്റേ വ​ർ​ഷം മേ​യ് മാ​സ​ത്തോ​ടെ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യാ​ൽ മ​തി. അ​ല്ലാ​ത്ത​പ​ക്ഷം പെ​ൻ​ഷ​ൻ മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Loading...