പേ സ്ലിപ്പ് കിട്ടാൻ താമസമില്ല
രണ്ടു വ​ർ​ഷം മാ​ത്രം സ​ർ​വീ​സു​ള്ള ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ അ​ത്യാ​വ​ശ്യ​മാ​യി ഒ​രു മാ​സ​ത്തെ ലീ​വി​ലാ​ണ്. എ​ന്‍റെ ശ​ന്പ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള പേ ​സ്ലിപ്പ് കി​ട്ടി​യ​ശേ​ഷം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളോ? പേ ​സ്ലിപ്പ് കി​ട്ടു​വാ​ൻ കൂ​ടു​ത​ൽ താ​മ​സം വ​രു​മോ?
അ​ഭി​ജി​ത്ത്, കൊ​ല്ലം

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ർ അ​വ​ധി​യെ​ടു​ത്താ​ൽ അ​വ​രു​ടെ ലീ​വ് സാ​ല​റി​ക്കു​ള്ള പേ ​സ്ലിപ്പ് എ​ജി​യി​ൽ​നി​ന്ന് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ സാ​ധാ​ര​ണ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ മാ​റി ന​ൽ​കാ​റു​ള്ളൂ. എ​ജി​യി​ൽ​നി​ന്ന് പേ ​സ്ലിപ്പ് കി​ട്ടു​വാ​ൻ താ​മ​സം ഇ​ല്ല. ലീ​വ് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ കൃ​ത്യ​മാ​യി എ​ജി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​യി​രി​ക്ക​ണം എ​ന്നു മാ​ത്ര​മേ​യു​ള്ളൂ. എ​ജി ഓ​ഫീ​സി​ൽ​നി​ന്ന് പേ ​സ്ലിപ്പ് കി​ട്ടി​യ​ശേ​ഷം സാ​ല​റി മാ​റു​ക​യാ​ണെ​ങ്കി​ൽ പൂ​ർ​ണ​മാ​യു​ള്ള സാ​ല​റി മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും.

Loading...