പരമാവധി 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു​ള്ള ജീ​വ​ന​ക്കാ​രെപ്പോലെ​ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ ത​ട​സ​മു​ണ്ടോ? പ​ഞ്ചാ​യ​​ത്തി​ലെ ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഒ​റ്റ​ത്ത​വ​ണ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ പാ​ടി​ല്ലായെന്ന് ഓ​ഫീ​സ് മേ​ധാ​വി​ക​ൾ പ​റ​യു​ന്നു. ഈ ​ന​ട​പ​ടി ശ​രി​യാ​ണോ?
ജീന, പ​രപ്പനങ്ങാടി

എ​ട്ടാം ശ​ന്പ​ള പ​രി​ഷ്ക​ര​ണം മു​ത​ലാ​ണ് എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു സാ​ന്പ​ത്തി​ക​വ​ർ​ഷം 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​മെന്നുള്ളത്്. ജീ​വ​ന​ക്കാ​ർക്ക് ആർജി താ​വ​ധി ക്രെ​ഡി​റ്റി​ലു​ണ്ടെ​ങ്കി​ൽ പ​ര​മാ​വ​ധി 30 എ​ണ്ണം വ​രെ സ​റ​ണ്ട​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ത് പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ണ്.

Loading...