പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1- 3- 2012ൽ ​പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഈ ​വ​കു​പ്പി​ൽ ഏഴു വ​ർ​ഷ​ത്തെ ജോ​ലി​ക്കു​ശേ​ഷം പി​എ​സ്‌സി ​മു​ഖേ​ന ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1- 3- 2020ൽ ​എ​നി​ക്ക് സ​ർ​വീ​സി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കും. എ​നി​ക്ക് ആ​ദ്യ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടോ? അ​തോ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ത​ന്നെ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടോ?
അലീന, ചങ്ങനാശേരി

പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷ​ത്തെ സേവനം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് ആ​ദ്യ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​ത്. ഈ ​എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ ഈ ​ഹ​യ​ർഗ്രേഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ലാ​താ​കും. നി​ല​വി​ൽ താ​ങ്ക​ളു​ടെ പ്ര​വേ​ശ​ന ത​സ്തി​ക ക്ല​ർ​ക്ക് ത​സ്തി​ക ആ​യ​തി​നാ​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ മാ​ത്ര​മേ താ​ങ്ക​ൾ​ക്ക് ആ​ദ്യ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​ള്ളൂ.

Loading...