അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു ന്നു. 79 വ​യ​സു​ണ്ട്. ട്ര​ഷ​റി​യി​ൽ പോ​യി പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ള്ളതിനാൽ മ​ണി ഓ​ർ​ഡ​ർ മു​ഖാ​ന്തരം പെ​ൻ​ഷൻ വാ​ങ്ങ​ണ​മെ​ന്നു​ണ്ട്. എ​ന്നാ​ൽ എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്ക് എ​ങ്ങ​നെ​യോ നഷ്‌‌ടപ്പെ​ട്ടു. എ​നി​ക്ക് പെ​ൻ​ഷ​ൻ ബു​ക്കി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
മു​രു​കേ​ശ​ൻ, പീ​രു​മേ​ട്

താ​ങ്ക​ളു​ടെ പെ​ൻ​ഷ​ൻ ബു​ക്ക് (പി​പി​ഒ) കൂ​ടി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മ​ണി ഓ​ർ​ഡ​റാ​യി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ. താ​ങ്ക​ളു​ടെ പി​പി​ഒ ന​ഷ്‌‌ട​പ്പെ​ട്ടു പോ​യെ​ങ്കി​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്ര​ഷ​റി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യോ​ടെ​പ്പം 500 രൂ​പ ട്ര​ഷ​റി​യി​ൽ അ​ട​ച്ച ചെ​ല്ലാ​ന്‍റെ കോ​പ്പി കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. കൂ​ടാ​തെ പി​പി​ഒ ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടാ​ത്ത​വി​ധം ന​ഷ്‌‌ടപ്പെ​ട്ടു പോ​യി എ​ന്ന് അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി കാ​ണി​ച്ചി​രി​ക്ക​ണം. ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സർ ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ ന​ൽ​കു​ന്ന​താ​ണ്.

Loading...