ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റും അ​വി​വാ​ഹി​ത​യു​മാ​ണ്. അ​മ്മ അ​ധ്യാ​പി​ക​യാ​യി വിരമിച്ചയാളാണ്. അ​മ്മ മ​രി​ച്ചി​ട്ട് ഇ​പ്പോ​ൾ ആറു വ​ർ​ഷം ക​ഴി​ഞ്ഞു. അ​വി​വാ​ഹി​ത​യായ, 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​, ആ​ശ്രി​ത​രായിരുന്നവ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. അ​വി​വാ​ഹി​ത​യാ​യ എ​നി​ക്ക് ഈ ​തീ​രു​മാ​ന​പ്ര​കാ​രം അ​മ്മ​യു​ടെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ?
മിനി, തൃ​ശൂ​ർ

അ​വി​വാ​ഹി​ത​രും 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യ പെ​ണ്‍​മ​ക്ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു ചി​ല നി​ബ​ന്ധ​ന​ക​ളു​ണ്ട്. മ​രി​ച്ചു​പോ​യ പെ​ൻ​ഷ​ണ​റെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞ ആ​ളാ​യി​രി​ക്ക​ണം. കൂ​ടാ​തെ വാ​ർ​ഷി​ക വ​രു​മാ​നം 30,000 രൂ​പ​യി​ൽ അ​ധി​ക​മാ​കാ​നും പാ​ടി​ല്ല. ഈ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

Loading...