പെൻഷൻ കുടിശിക: നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ പി​താ​വ് 2019 ഡി​സം​ബ​ർ ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞു. ഒ​ന്നാം തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നാം തീ​യ​തി മു​ത​ൽ 31-ാം തീ​യ​തി വ​രെ​യു​ള്ള പെ​ൻ​ഷ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാ​മി​ലി പെ​ൻ​ഷ​ൻ നോ​മി​നി​യാ​യ അ​മ്മ​യ്ക്കാ​ണോ ല​ഭി​ക്കു​ന്ന​ത്. ഈ ​തു​ക ല​ഭി​ക്കു​ന്ന​തി​ന് (വാ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന പെ​ൻ​ഷ​ൻ) അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ണ്ടോ? അ​തോ മൂ​ന്നാം തീ​യ​തി മു​ത​ൽ ഫാ​മി​ലി പെ​ൻ​ ഷ​ൻ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളോ?
ടോം ​ഡേ​വി​ഡ്, തൊ​ടു​പു​ഴ

പെ​ൻ​ഷ​ണർ ഒ​രു മാ​സ​ത്തി​ന്‍റെ ഏ​തു ദി​വ​സം മ​രി​ച്ചാ​ലും ആ ​മാ​സ​ത്തെ പൂ​ർ​ണ പെ​ൻ​ഷ​ന് അ​യാ​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. വാ​ങ്ങാ​തി​രു​ന്നാ​ൽ അ​ത് ആ​ജീ​വ​നാ​ന്ത കു​ടി​ശി​ക​യു​ടെ പ​രി​ധി​യി​ൽ വ​രും. ഇ​തി​നു​ള്ള നോ​മി​നേ​ഷ​ൻ നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ്ര​സ്തു​ത തു​ക നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ആ​ളി​നു ല​ഭി​ക്കും. നോ​മി​നേ​ഷ​ൻ ഇ​ല്ലെ​ങ്കി​ൽ മാ​ത്രം അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യും. ഫാ​മി​ലി പെ​ൻ​ഷ​ന് പി​റ്റേ​ മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ അ​ർ​ഹ​ത​യു​ണ്ട്.