സർക്കാർ സർവീസിൽ ജോലിയിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്രിതജോലി ലഭിക്കുവാൻ കുടുംബ വാർഷിക വരുമാനം അടിസ്ഥാന ഘടകമാണോ? പരിധി എത്രയാണ്?
സിബി, നെയ്യാറ്റിൻകര
സംസ്ഥാന സർക്കാർ സർവീസിൽ ജോലിയിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്രിത ജോലി ലഭിക്കുവാൻ കുടുംബ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയാണ്. (സ.ഉ. നം. 7/2018 തീയതി 28/4/2018).