അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​കദി​വ​സ​ങ്ങ​ൾ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​മോ?
31- 5- 2020ൽ ​സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ക​യാ​ണ്. 1-6-2020ൽ ​എ​നി​ക്ക് 22 വ​ർ​ഷ​ത്തെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. 22 വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ ഗ്രേ​ഡ് കി​ട്ടു​മോ? എ​ന്‍റെ സ​ർ​വീ​സ് കാ​ല​ഘ​ട്ട​മാ​യ 22 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലു അ​ധി​വ​ർ​ഷം വ​രു​ന്നു​ണ്ട്. ഇ​വ പ​രി​ഗ​ണി​ച്ചാ​ൽ വി​ര​മി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ എ​നി​ക്കു ഗ്രേ​ഡ് കി​ട്ടു​മാ​യി​രു​ന്നു. ഇ​തേ സ​മ​യം പെ​ൻ​ഷ​ന് യോ​ഗ്യ സ​ർ​വീ​സ് ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ധി​വ​ർ​ഷം പ​രി​ഗ​ണി​ക്കും എ​ന്ന​റി​യു​ന്നു. അ​ധി​വ​ർ​ഷം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു വി​ര​മി​ക്കു​ന്ന​തി​നു മു​ന്പ് എ​നി​ക്ക് 22 വ​ർ​ഷ​ത്തെ ഗ്രേ​ഡ് കി​ട്ടു​മോ?
ജോ​സ​ഫ് തോ​മ​സ്,
കാ​ഞ്ഞ​ങ്ങാ​ട്

അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ദി​വ​സ​ങ്ങ​ൾ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​ക​യി​ല്ല. ഇ​തു​വ​രെ​യും ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ല. പെ​ൻഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ്യ സ​ർ​വീ​സ് ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ദി​വ​സ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ക്കാമെന്നു നി​ർ​ദേ​ശി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ട്. (സ.​ഉ. (അ​ച്ച​ടി) 102/2019 തീ​യ​തി 14/8/2019). എ​ന്നാ​ൽ ഗ്രേ​ഡി​നെ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ യാ​തൊ​ന്നും പ്ര​തി​പാ​ദി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ദി​വ​സ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച് ഗ്രേ​ഡ് ല​ഭി​ക്കു​വാ​ൻ നി​ല​വി​ൽ നി​യ​മ​മി​ല്ല.

Loading...