സർവീസിൽ എട്ടു വർഷം പൂർത്തിയാകണം
എ​ൽ​ഡി ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ ക​യ​റി​യി​ട്ട് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കുന്നു. എ​ന്നാ​ൽ എം​ഒ​പി ​ഉ​ൾ​പ്പെ​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും ത​ന്നെ ജ​യി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?
ജീ​വ​ൻ​രാ​ജ്, മാള

സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ൽ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​നാ​കും. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കി​ല്ല.

എം​ഒ​പി പാ​സാ​കു​ക​യോ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ പോ​ലും ശ​ന്പ​ളം ഫി​ക്സ് ചെ​യ്തു ന​ൽ​കും (കു​റ​ഞ്ഞ​ത് രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി​ക്കും). അ​തി​നു ശേ​ഷ​മു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി​ക്കി​ല്ല എ​ന്നു മാ​ത്ര​മേ​യു​ള്ളൂ.

Loading...