വിരമിച്ചാലും യാത്രപ്പടി ലഭിക്കും
പോ​ലീ​സ് വകുപ്പിൽ​നി​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌‌ടറാ​യി വി​ര​മി​ച്ച ആ​ളാ​ണ്. സ​ർ​വീ​സി​ലി​രു​ന്ന സ​മ​യ​ത്തു​ള്ള ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​നി​ക്ക് ഇ​പ്പോ​ൾ പ​ല കോ​ട​തി​ക​ളി​ലും സാ​ക്ഷി ആ​യി പോ​കേ​ണ്ടി​വ​രു​ന്നു. ഈ ​യാ​ത്ര​ക​ൾ​ക്ക് യാ​ത്രപ്പ​ടി ല​ഭി​ക്കു​മോ? എ​ങ്കി​ൽ ഏ​തു രീ​തി​യി​ൽ എ​വി​ടെ​നി​ന്നാ​ണ് യാ​ത്രപ്പ​ടി ല​ഭി​ക്കു​ക? കോ​ട​തി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​മോ?
മോ​ഹന​ൻ, കൊട്ടാരക്കര

ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ര​മി​ച്ച​തി​നു​ശേ​ഷം കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​യി ഹാ​ജ​രാ​കു​ന്ന​വ​ർ​ക്ക് യാ​ത്രപ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. വി​ര​മി​ച്ച ഓ​ഫീ​സി​ൽ​നി​ന്നു​മാ​ണ് യാ​ത്രപ്പടി ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു കോ​ട​തി​യി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. കോ​ട​തി​യി​ൽ​നി​ന്ന് യാ​ത്രപ്പ​ടി ഇ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും തു​ക ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​തു​ക കു​റ​ച്ച​ശേ​ഷമുള്ള തു​കയേ ല​ഭി​ക്കൂ.

Loading...