ഫാമിലി പെൻഷന് അർഹത അവിവാഹിതനായ ജീവനക്കാരന്‍റെ മാതാവിന്
ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 38 വ​യ​സുള്ള ജീ​വ​ന​ക്കാ​ര​ൻ പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് മരിച്ചു. അ​ദ്ദേ​ഹം അ​വി​വാ​ഹി​ത​നാ​ണ്. ഒ​രേ ഒ​രു മ​ക​നാ​ണ്. അ​മ്മ​യ്ക്ക് 62 വ​യ​സു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
മ​റ്റ് അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​മ്മ​യ്ക്ക​ല്ലേ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട​ത്?
ജോ ​ജോ​സ​ഫ്, നെ​ടു​ങ്ക​ണ്ടം

അ​വി​വാ​ഹി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ സ​ർ​വീ​സി​ലി​രു​ന്നു മ​ര​ണ​മ​ട​ഞ്ഞാ​ൽ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ്രി​ത​യാ​യ അ​മ്മ​യ്ക്കു മാ​ത്ര​മാ​ണ്. കു​റ​ഞ്ഞ സ​ർ​വീ​സ് ഏഴു വ​ർ​ഷ​മോ അ​തി​നു മു​ക​ളി​ലോ ഉ​ണ്ടാ​യാ​ൽ മ​തി.

ഫാ​മി​ലി പെ​ൻ​ഷ​ൻ ഏഴു വ​ർ​ഷ​ക്കാ​ലം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ല​ഭി​ക്കും. അ​തു​പോ​ലെ ഡി​സി​ആ​ർ​ജി / ഗ്രാ​റ്റി​വി​റ്റി ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ല​ഭി​ക്കും. അഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ള്ള ആ​ളാ​ണെ​ങ്കി​ൽ അ​വ​സാ​നം വാ​ങ്ങി​യ ശ​ന്പ​ള​ത്തി​ന്‌റെയും ഡി​എ​യു​ടെയും തു​ക​യു​ടെ 12 ഇ​ര​ട്ടി ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ല​ഭി​ക്കും.

Loading...