ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ട്ര​ഷ​റി​യി​ൽ​നി​ന്ന് എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. 2019 ഡി​സം​ബ​റി​ൽ ട്ര​ഷ​റി​യി​ൽ പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​പ്രി​ൽ മാ​സ​ത്തെ പെ​ൻ​ഷ​ൻ കി​ട്ട​ണ​മെ​ങ്കി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ട്ര​ഷ​റി​യി​ൽ ചെ​ക്ക് മാ​റാ​ൻ പോയപ്പോൾ എ​ന്‍റെ മ​ക​ളോ​ടു പ​റ​ഞ്ഞു. എ​നി​ക്ക് യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. കിടപ്പുരോഗിയാണ്. ഇ​പ്പോ​ൾ കോവിഡ് 19 രോഗവ്യാപന കാലമായതിനാൽ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. മ​റ്റ് എ​ന്താ​ണ് മാ​ർ​ഗം ?
ലിസി ജേക്കബ്, ക​ട്ട​പ്പ​ന

കൃ​ത്യ​സ​മ​യ​ത്ത് വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പെ​ൻ​ഷ​ൻ തു​ട​ർ​ന്നു ന​ൽ​കു​ക​യി​ല്ല. ഡി​സം​ബ​ർ മു​ത​ൽ മാ​ർ​ച്ചു​വ​രെ പെ​ൻ​ഷ​ൻ ന​ൽ​കും. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള പെ​ൻ​ഷ​ൻ കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. അ​തി​നാ​ൽ ഏ​തെ​ങ്കി​ലും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്ര​ഷ​റി​യി​ൽ ആ​രെങ്കി​ലും മു​ഖേ​ന ന​ൽ​കി​യാ​ൽ മ​തി. ജീ​വി​ച്ചി​രി​ക്കു​ന്നുവെ​ന്ന​തി​നു തെ​ളി​വാ​ണ് ലൈഫ് സർട്ടിഫിക്കറ്റ്.

Loading...