കോവിഡ് 19: ഒാഫീസ് മേധാവിയുടെ നിർദേശം സ്വീകരിക്കുക
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന പ്രോ​സ​സ് സെ​ർ​വ​റാ​ണ്. നി​ല​വി​ൽ പ്ര​സ​വാ​വ​ധി​യി​ൽ ആ​ണ്. മേ​യ് 21നാ​ണ് ലീ​വ് അ​വ​സാ​നി​ക്കു​ന്ന​ത്. മേ​യ് 22ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം നി​ല​നി​ൽ​ക്കു​ന്ന​തി നാ​ൽ അ​ന്നേ ദി​വ​സം ഓ​ഫീ​സി​ൽ എ​ത്തു​വാ​ൻ സാ​ധി​ക്കു​മോ എ​ന്നൊ​രു സം​ശ​യ​മു​ണ്ട്. മേ​യ് 22ന് ​ഒാ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​ഞ്ഞി​ല്ലാ​യെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടോ?
ലി​ജി ജോ​സ്, റാ​ന്നി

2020 മേ​യ് 22ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ഓ​ഫീ​സ് മേ​ധാ​വി​യെ രേ​ഖാ​മൂ​ലം വി​വ​രം അ​റി​യി​ക്കു​ക. ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഓ​ഫീ​സ​റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​മെ​യി​ൽ വ​ഴി​യോ വി​വ​ര​ങ്ങ​ൾ കൈ​മാ​റി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ഒാ​ഫീ​സ​റി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് അ​തി​ൻ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ക.

Loading...